കണ്ണൂർ ജില്ലയിലെ സെൻസസ് : 92.4 ശതമാനം ഭവനവിവര ശേഖരണം പൂർത്തിയായി.

കണ്ണൂർ ജില്ലയിലെ സെൻസസ് : 92.4 ശതമാനം ഭവനവിവര ശേഖരണം പൂർത്തിയായി.
Jul 28, 2026 12:20 PM | By PointViews Editor

സെന്‍സസ് 2027ന്റെ ഭാഗമായുള്ള ആദ്യഘട്ട എന്യൂമറേഷന്‍ പ്രവര്‍ത്തനം അവസാനിക്കാൻ മൂന്ന്ദിവസം ബാക്കിയിരിക്കെ, കണ്ണൂർ ജില്ലയില്‍ 92.4 ശതമാനം ഭവന വിവരശേഖരണം പൂർത്തിയായി.ജില്ലയിൽ ആകെയുള്ള 4823 വീട് പട്ടികാ ബ്ലോക്കുകളിൽ (എച്ച്എല്‍ബി) 4456 എണ്ണത്തിൽ വിവരശേഖരണം പൂർത്തിയായി.തളിപ്പറമ്പ്, ആന്തൂർ, ശ്രീകണ്ഠപുരം, കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ നഗരസഭകൾ, കണ്ണൂർ കന്റോൺമെൻറ് എന്നിവിടങ്ങളിൽ നൂറു ശതമാനം വിവരശേഖരണം പൂർത്തിയായി.തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ നഗരസഭകളിൽ 95 ശതമാനത്തിൽ കൂടുതലും പൂർത്തിയായി.നിലവില്‍ വീടുകളുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ എന്യുമറേറ്റര്‍മാര്‍ നേരിട്ടെത്തി ശേഖരിക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. ജില്ലയെ 4823 എച്ച്.എല്‍.ബികളാക്കി തിരിച്ചാണ് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശരാശരി 700 മുതല്‍ 800 വരെ ജനസംഖ്യ ഉള്‍ക്കൊള്ളുന്നതാണ് ഒരു എച്ച്.എല്‍.ബി.

നേരത്തേ സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി ജില്ലയില്‍ 62,733 പേര്‍ സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്തിയിരുന്നു. സെന്‍സസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടക്കുക.ആകെ എച്ച്.എൽ.ബികളുടെ എണ്ണം, പൂർത്തിയാക്കിയ ശതമാനം എന്ന ക്രമത്തിൽ:

നഗരസഭ തലം:

തളിപ്പറമ്പ്-78, 100%

ആന്തൂർ-47, 100%

കൂത്തുപറമ്പ്-62, 100%

മട്ടന്നൂർ-87, 100%

ശ്രീകണ്ഠപുരം-64, 100%

പാനൂർ-124, 100%

തലശ്ശേരി-150, 98.67%

ഇരിട്ടി-86, 95.35%

പയ്യന്നൂർ-138, 97.1%


താലൂക്ക് തലം:

ഇരിട്ടി-502, 93.63%

പയ്യന്നൂർ-501, 92.22%

തളിപ്പറമ്പ്-814, 91.52%

തലശ്ശേരി-978, 91.31%

കണ്ണൂർ-789, 89.35%

കണ്ണൂർ കന്റോൺമെന്റ്-8, 100%

കണ്ണൂർ കോർപറേഷൻ-395, 87.85%

Census in Kannur district: 92.4 percent housing information collection completed

Related Stories
കോളജ് വിദ്യാർഥികൾക്കായി റെഡ് റൺ മാരത്തൺ മത്സരം 30 ന്

Jul 28, 2026 04:26 PM

കോളജ് വിദ്യാർഥികൾക്കായി റെഡ് റൺ മാരത്തൺ മത്സരം 30 ന്

കോളജ് വിദ്യാർഥികൾക്കായി റെഡ് റൺ മാരത്തൺ മത്സരം 30...

Read More >>
വിദ്യാർഥികൾക്ക് പോക്കറ്റ് കാർഡ് വരുന്നു

Jul 28, 2026 03:35 PM

വിദ്യാർഥികൾക്ക് പോക്കറ്റ് കാർഡ് വരുന്നു

വിദ്യാർഥികൾക്ക് പോക്കറ്റ് കാർഡ്...

Read More >>
ക്രൈസ്തവരെ ദ്രോഹിച്ചു, നൈജീരിയയ്ക്കുള്ള അമേരിക്കൻ സഹായം നിർത്തുന്നു

Jul 28, 2026 01:20 PM

ക്രൈസ്തവരെ ദ്രോഹിച്ചു, നൈജീരിയയ്ക്കുള്ള അമേരിക്കൻ സഹായം നിർത്തുന്നു

ക്രൈസ്തവരെ ദ്രോഹിച്ചു, നൈജീരിയയ്ക്കുള്ള അമേരിക്കൻ സഹായം...

Read More >>
സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ

Jul 27, 2026 01:56 PM

സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ

സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക്...

Read More >>
73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ് ജേക്കബ്

Jul 27, 2026 11:13 AM

73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ് ജേക്കബ്

73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ്...

Read More >>
മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.

Jul 26, 2026 10:29 PM

മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.

മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ...

Read More >>
Top Stories